കരട് റിപ്പോർട്ട് എന്ന പേരിൽ അന്തിമ റിപ്പോർട്ടാണ് അന്ന് ധനമന്ത്രി പുറത്ത് വിട്ടതെന്നും വി.മുരളിധരൻ ആരോപിച്ചു. കേരളത്തിലേത് കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. കിഫ്ബി വായ്പ എടുക്കുന്നത് സംബന്ധിച്ച ഗുരുതര സംശയങ്ങൾ ഉയർത്തുന്നതാണ് സി.എ.ജി റിപ്പോർട്ട്. ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമാണ്. എന്തിനാണ് വിദേശത്ത് പോയി കടം എടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
advertisement
ലാവ്ലിൻ ഇടപാടിൽ അടക്കം കമ്മീഷൻ കൈപ്പറ്റുന്ന പാരമ്പര്യം സി പി എമ്മിനുണ്ട്. കിഫ്ബിയിലൂടെ കമ്മീഷൻ നേടിയെടുക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്ന് സംശയിക്കണം. പാർലമെന്റ് പാസാക്കിയ എഫ് ആർ ബി എം ആക്ടിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എ. ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പിൻവലിക്കണം. കിഫ്ബിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ പിൻവലിക്കണം. കേരളം ഒരു തുരുത്താണ് എന്ന മട്ടിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ കേരളത്തിന് ബാധകമല്ല എന്ന നിലയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നക്കെന്നും വി. മുരളിധരൻ ഡൽഹിയിൽ പറഞ്ഞു.