പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടു തവണ കമ്മീഷൻ വാങ്ങിയെന്ന് യുണിടാക് കമ്പനി. സന്ദീപ് ,സ്വപ്ന, സരിത് എന്നിവർ ചേർന്ന് ആവശ്യപ്പെട്ടത് 6 ശതമാനം കമ്മീഷനാണ്. ഇതിൽ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. കരാർ നൽകാൻ കോൺസുൽ ജനറൽ 20 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നും യൂണിടാകിന്റെ വെളിപ്പെടുത്തൽ.
advertisement
സന്ദീപിന്റെ ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് പണമിട്ടത്. ഈ പണം സന്ദീപും സ്വപ്നയും സരിതും പങ്കിട്ടെടുത്തു. കമ്മീഷൻ തുക ഡോളറിൽ വേണമെന്നായിരുന്നു കോൺസുൽ ജനറലിന്റെ ആവശ്യം. തുടർന്ന് 3 കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിന് നൽകി. ഇതിൽ നിന്ന് ഒരു കോടി രൂപ സ്വപ്ന കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടിയ ശേഷമാണ് ശിവശങ്കറെ കാണാൻ യൂണിടാകിനോട് പറയുന്നത്.
സ്വപ്ന രണ്ടാമത് വാങ്ങിയ ഒരു കോടി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കോഴയെന്നാണ് സൂചന. 20 കോടി രുപയുടെ പദ്ധതിയിൽ കോഴയായി നൽകേണ്ടി വന്നത് 4 കോടി 35 ലക്ഷം രൂപയാണ്.