TRENDING:

Wayanad Landslide: 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു'; വയനാട് ദുരന്തത്തിൽ അനുശോചിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

Last Updated:

രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 'ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളിൽ ചേർത്തു നിർത്തുന്നുവെന്നും' - ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
advertisement

Also Read- Wayanad landslide | വയനാട്ടിലെ ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 292 മരണമാണ് റിപ്പോർട്ട് ചെയ്തത്. 23 കുട്ടികളും ഇതിൽ ഉള്‍പ്പെടുന്നു. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസ്, സൈന്യം, അ​ഗ്നിരക്ഷാ സേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഇന്ന് ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: US President Joe Biden expressed his deepest condolences to those affected by the devastating landslides in Kerala's Wayanad district.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Landslide: 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു'; വയനാട് ദുരന്തത്തിൽ അനുശോചിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
Open in App
Home
Video
Impact Shorts
Web Stories