പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്
ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം. ശശി തരൂര്‍ എം.പി, എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്.
advertisement
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മാത്രമാകും പ്രസംഗിക്കാൻ അവസരം നൽകുക. പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരമില്ല.
പ്രധാനമന്ത്രി 45 മിനിറ്റ് സംസാരിക്കും. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വാസവന് 3 മിനിറ്റുമാണ് പ്രസംഗിക്കാനുള്ള സമയം. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും വിൻസെന്റിനും പ്രസംഗിക്കാൻ അവസരം ഉണ്ടാകില്ല. തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎൽഎയും എംപിയുമാണ് ഇരുവരും.