ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും വി മുരളീധരൻ .
വയനാട് ദുരന്തത്തിൽ 260 കോടി രൂപയാണ് ആദ്യ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ വൈകിയെന്നും ഇത് പ്രിയങ്കക്ക് വയനാട്ടിൽ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
സർക്കാർ ബോധപൂർവം നടപടി വൈകിച്ചുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ഉണ്ടെങ്കിൽ അത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നും, വഖഫ് ഭേദഗതി ഇനിയെങ്കിലും ഇന്ത്യ മുന്നണി അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 22, 2024 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
V Muraleedharan വയനാട് ദുരന്തം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ച 'ഇന്ത്യ' മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത്; വി മുരളീധരൻ