വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ലെന്നും ഒരുപക്ഷേ സമീപകാലത്ത് രാജ്യത്ത് തന്നെ ഏറ്റവുമധികം ആള്‍നാശമുണ്ടാക്കിയ മഹാദുരന്തമാണ്. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി. അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. വയാനട്ടില്‍ സൈന്യമാണ് ആറാം ദിനവും ദുരന്തഭൂമിയില്‍ രക്ഷാ–തിരച്ചില്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
advertisement
അപകടമുണ്ടായ ഉടന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, മുഖ്യമന്ത്രിയെ നേരില്‍ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ''ദേശീയദുരന്തമായി '' പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണമെന്നും യുഡിഎഫ് എം.പിമാരടക്കം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നും. ദുരന്തസമയത്ത് അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.