TRENDING:

'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ

Last Updated:

'വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ്'

advertisement
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിൽ താൻ ഇടപെട്ടെന്ന തരത്തിൽ വന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനാർഥി ചർച്ചകളിൽ ആരുടെയും പേര് പറയുകയോ ആരെയും എതിർക്കുകയോ ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വി മുരളീധരൻ കുറിച്ചു.
വി മുരളീധരൻ
വി മുരളീധരൻ
advertisement

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ്റെ പേര് " ബ്രേക്കിങ് ന്യൂസിൽ " ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്....

വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ് ! !

തലസ്ഥാന നഗരിയിൽ ബിജെപി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 'ഇൻഡി സഖ്യ ഫാക്ടറിയിൽ 'നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.

മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും ഞാൻ ഭാഗമായിട്ടില്ല.

advertisement

ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ല.

പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാൻ മനസിലാക്കുന്നു.

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്നേഹപൂർവം ഓർമിപ്പിക്കുന്നു.

അതല്ല ,ഇൻഡി സഖ്യം തയാറാക്കുന്ന വ്യാജവാർത്ത നിങ്ങൾ ബോധപൂർവം കൊടുക്കുന്നതാണെങ്കിൽ ,ഒന്നേ പറയാനുള്ളൂ...

ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ല !

ശ്രീ.വി.വി.രാജേഷിനും ശ്രീമതി.ആശാനാഥിനും ആശംസകൾ !

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Former Union Minister V. Muraleedharan has stated that he has not intervened in the discussions regarding the BJP's mayoral candidate for the Thiruvananthapuram Corporation. He dismissed media reports suggesting that he influenced the decision to nominate V.V. Rajesh as the candidate, calling them incorrect. In a social media post, Muraleedharan clarified that he has neither proposed any names nor opposed anyone during the mayoral candidate discussions.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
Open in App
Home
Video
Impact Shorts
Web Stories