TRENDING:

മുട്ടിൽ മരം മുറി: കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് വയനാട് സന്ദർശിക്കും

Last Updated:

കൽപ്പറ്റയിൽ എത്തുന്ന മന്ത്രി വാഴവറ്റക്ക് സമീപം മരം മുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് വയനാട് സന്ദർശിക്കും. ഈട്ടി മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ വയനാട്ടിലെ വിവിധ സ്ഥലങ്ങൾ ഇന്ന് 12 മണിയോട് കൂടി അദ്ദേഹമെത്തും. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ എത്തുന്ന മന്ത്രി വാഴവറ്റക്ക് സമീപം മരം മുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക.
വി. മുരളീധരൻ
വി. മുരളീധരൻ
advertisement

വനം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് വി. മുരളീധരൻ കത്ത് നൽകിയിരുന്നു.

2020 ഒക്ടോബര്‍ 24 ന് സംസ്ഥാന റവന്യു വകുപ്പ് ഒരു ഉത്തരവിറക്കി. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്നായിരുന്നു ആ ഉത്തരവ്. വിചിത്രമായൊരു നിർദ്ദേശവും അതിൽ ഉണ്ടായിരുന്നു. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അത്. 2020 ഒക്ടോബര്‍ 24 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു ഉത്തരവിറക്കി.

advertisement

എന്തായാലൂം ഈ ഉത്തരവിന്റെ മറവില്‍ 100 ദിവസത്തിനിടെ വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാൽ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. പല ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. 2020 ഒക്ടോബര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ മറ്റൊരു ഉത്തരവിറക്കി.

എന്നാൽ ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട് ഒട്ടേറെ കൂറ്റന്‍മരങ്ങള്‍ എത്തേണ്ട ഇടത്ത് എത്തിക്കഴിഞ്ഞിരുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അനുമാനം.

advertisement

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്.

advertisement

മുട്ടില്‍ സൗത്ത് വില്ലേജില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്ന് 42 ഇടങ്ങളില്‍ നിന്നായി 515 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. നവംബര്‍ മുതല്‍ ജനുവരി വരെ മരംമുറി തുടര്‍ന്നു.

സര്‍ക്കാറിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളായിരുന്നു അധികവും. 13.3 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ 2021 ഫെബ്രുവരിയില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സമീറും സംഘവും എറണാകുളത്ത് വച്ച് പിടികൂടി. 68 പേര്‍ക്കെതിരെ കേസെടുത്തു. പ്രധാന പ്രതികളായ വാഴവറ്റ സ്വദേശിറോജി അഗസ്റ്റിൻ , റോജിയുടെ സഹോദരന്‍ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി എന്നിവര്‍ക്കെതിരെ 37 കേസുകള്‍ ചാര്‍ജ്ജ് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: MoS for External Affairs V. Muraleedharan to visit Muttil and other areas marked for illegal felling and smuggling of trees

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടിൽ മരം മുറി: കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് വയനാട് സന്ദർശിക്കും
Open in App
Home
Video
Impact Shorts
Web Stories