ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരാണെന്നാണ് ഇവര്‍ പറയുന്നത്.മന്ത്രി ശിവൻ കുട്ടി ഭരണഘടനയാണ് ഉയർത്തിപ്പിടിച്ചത്. ഭരണഘടനയോടുള്ള കൂറും പ്രതിബദ്ധതയും എത്രയുണ്ട് എന്നറിയണമെങ്കിൽ , മുൻപ് നിയമസഭയിൽ ശിവൻകുട്ടി മന്ത്രി നടത്തിയ പ്രകടനം കണ്ടാൽ മതി. ഭരണഘടനയോടുള്ള കൂറും പ്രതിബദ്ധതയും എത്രയാണെന്ന് വ്യക്തമാക്കുന്നതാണതെന്നുംഅദ്ദേഹം പരിഹസിച്ചു . നിയമ സഭയിൽ ഡസ്കിന്റെ മുകളിൽ കയിറി നടക്കുക, അധ്യക്ഷന്റെ വേദിയിലെത്തി മൈക്ക് ബലം പ്രയോഗിച്ച് പിഴുതെടുത്ത് വലിച്ചെറിയുക. ഏത് ഭരണ ഘടനയിലാണ് ഇത്തരം പ്രകടനങ്ങൾ പറഞ്ഞിട്ടുള്ളതെന്നും അത്തരം പ്രകടനങ്ങൾ ഭരണഘടനാ സ്ഥാപപനമായ നിമയസഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം ദേശീയപതാക മാറ്റി കാവിക്കൊടിയാക്കണമെന്ന ബിജെപി നേതാവ് എൻ.ശിവരാജൻ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി.ശിവന്‍കുട്ടിയുടെയും പി.പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ല, ഭാരതാംബ എന്ന സങ്കല്പത്തോട്'; വി മുരളീധരൻ