TRENDING:

ചാക്കോച്ചാ സ്കൂളിലേക്ക് വരൂ; മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് പറഞ്ഞ കുഞ്ചാക്കോ ബോബനോട് വിദ്യാഭ്യാസമന്ത്രി

Last Updated:

കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും വിദ്യാഭ്യാസമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് നടൻ കുഞ്ചാക്കോ ബോബന്റെ പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻ‌കുട്ടി.
News18
News18
advertisement

ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്നും താനു ഒപ്പം വരാം, കുട്ടികൾക്കും അത് സന്തോഷമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം.

സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും വിദ്യാഭ്യാസമന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാഭ്യാസന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"

ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.

advertisement

എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇപ്പോൾ ജയിലുകളിൽ ആണ് നല്ല ഭക്ഷണം എന്ന് തോന്നുന്നു അല്ലേ... അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളർത്താനല്ല കുറ്റമറ്റവർക്ക് ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കാൻ ആയിട്ടാണ് ഏത് സർക്കാരും ശ്രമിക്കേണ്ടത് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പരാമർശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാക്കോച്ചാ സ്കൂളിലേക്ക് വരൂ; മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കെന്ന് പറഞ്ഞ കുഞ്ചാക്കോ ബോബനോട് വിദ്യാഭ്യാസമന്ത്രി
Open in App
Home
Video
Impact Shorts
Web Stories