ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരത്തെ വായു മലിനീകരണ തോത് എത്രയോ മെച്ചപ്പെട്ടതാണ്. തലസ്ഥാന നഗരിയെ മലിനമാകാതെ സംരക്ഷിക്കാൻ പൗരന്മാരും സർക്കാരും നടത്തുന്ന കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോൾ മനസിൽ പതിഞ്ഞതാണ് ഇക്കാര്യമെന്ന് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോൾ മനസിൽ പതിഞ്ഞ ഒരു കാര്യം പങ്കുവെയ്ക്കാനാണ് ഈ കുറിപ്പ്. സമ്മേളനത്തിൽ കേരളത്തിന്റെ മികവുകളും ആവശ്യങ്ങളും പങ്കുവെയ്ക്കാൻ ആയെങ്കിലും, ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഒട്ടും ആശാവഹമായിരുന്നില്ല. ശ്വാസമെടുക്കാൻ പ്രയാസമുണ്ടാക്കുന്ന രീതിയിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങളും മലിനീകരണ കണികകളും നിറഞ്ഞിരുന്നു. രാജ്യത്തിന്റെ തലസ്ഥാന നഗരി നേരിടുന്ന ഈ ഗുരുതരമായ വെല്ലുവിളിയ്ക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്.
advertisement
ഇവിടെയാണ്, നമ്മുടെ സ്വന്തം തിരുവനന്തപുരം നഗരത്തിന്റെ മികവ് ഞാൻ വീണ്ടും തിരിച്ചറിയുന്നത്. ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ വായു മലിനീകരണ തോത് എത്രയോ മികച്ചതും ആരോഗ്യകരവുമാണ്. തലസ്ഥാന നഗരിയെ മലിനമാക്കാതെ സംരക്ഷിക്കാൻ നാം നടത്തുന്ന കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണിത്. നമ്മുടെ പൗരന്മാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. ഇതിൽ തിരുവനന്തപുരം നഗരസഭയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനായി. നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുന്നതിൽ നാം ശ്രദ്ധ തുടരും. ഓരോ പൗരന്റെയും ആരോഗ്യം പ്രധാനമാണ്. നമ്മുടെ നാടിന്റെ ശുദ്ധവായു നമുക്ക് അഭിമാനമാണ്.
