Also Read- വീണ ജോർജ് കെ കെ ശൈലജയുടെ പിൻഗാമി; ധനകാര്യം കെ എൻ ബാലഗോപാലിന്; രാജീവിന് വ്യവസായം
സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഇത്തവണ ജനതാദള്‍ എസിന് വിട്ടുനൽകി. കെ കൃഷ്ണൻകുട്ടിയാണ് പുതിയ വൈദ്യുതി മന്ത്രി. എൻസിപി കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകി. ആന്റണി രാജുവായിരിക്കും ഇനി വകുപ്പിന്റെ ചുമതല വഹിക്കുക. സിപിഐ കൈവശം വെച്ചിരുന്ന വനംവകുപ്പ് എൻസിപിക്ക് നൽകി. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയാകും.
advertisement
പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. പാർലമെന്ററി കാര്യ വകുപ്പും അദ്ദേഹത്തിനാണ്. കെ ടി ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യവകുപ്പുകൾ വി അബ്ദു റഹിമാന് നൽകി. മുൻപ് ജെഡിഎസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന് ലഭിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനി വരേണ്ടതുണ്ട്.
പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്
റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
പി പ്രസാദ്- കൃഷി
കെ രാജൻ- റവന്യൂ
ജി ആർ അനിൽ - ഭക്ഷ്യം
