കേസിലെ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പണ൦ കെട്ടി വയ്ക്കാമെന്നു൦ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം സിജെഎം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണപരത്തി ആളുകളെ സംഘടിപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നുകൊടുത്തു; വി ഫോര്‍ സംഘടനാ നേതാക്കള്‍ അറസ്റ്റില്‍
പാലത്തിലേക്ക് ആദ്യം കയറിയ വാഹനങ്ങൾ വി ഫോർ കൊച്ചിക്കാരുടേതാണെന്ന് പൊലീസ് പറയുന്നു. ഈ വാഹനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അറസ്റ്റിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചിയുടെ പ്രവർത്തകരും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രവർത്തകരെ പൊലീസ് അനധികൃതമായി അറസ്റ്റ് ചെയ്തതാണെന്നും പാലം തുറന്നു നൽകിയത് വി ഫോർ കൊച്ചിയുടെ പ്രവർത്തർ അല്ലെന്നുമാണ് ഭാരവാഹികളുടെ ആരോപണം.
advertisement