വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ് മരിച്ചത്. കാറിന്റെ പിന്നിൽ ഉണ്ടായിരുന്ന സത്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മാഹിയിൽ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരൻ്റെ വീട്ടിലേക്ക് പോയ ആറംഗ സംഘം അപകടത്തിൽപ്പെട്ടത്.
കാർ മൂരാടിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയേയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്.
2 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്.
advertisement
കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.