Also Read- 'ഇനി ലാലിനെ സമീപിക്കില്ല; അവരൊക്കെ എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിൽ': സിബി മലയിൽ
ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാവുന്ന അവസ്ഥയാണ് എറണാകുളം സൗത്ത് ഡിപ്പോയിലേത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ഓവുചാലിലെ വെള്ളമടക്കമാണ് ഡിപ്പോയിലേക്ക് ഇരച്ചെത്തിയത്. ഡിപ്പോയ്‌ക്കകത്ത് കറുത്ത നിറത്തിലുള്ള വെള്ളമെത്തിയതോടെയാണ് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചത്.
സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണി, ജീവനക്കാരായ എൽദോ, സന്തോഷ്, എന്നിവർ ഓഫീസിനകത്തെ മേശയിൽ കയറിയിരുന്ന് വള്ളംകളി അനുകരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തിറക്കിയത് എന്ന രീതിയിലുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
അതേസമയം ഡിപ്പോ വെള്ളക്കെട്ടിലായതിനാൽ ഇന്ന് അവിടെ നിന്ന് സർവ്വീസുകളൊന്നും തന്നെ നടത്തിയിരുന്നില്ല. അതിനാൽ ഒഴിവു സമയത്ത് ജീവനക്കാർ ചേർന്ന് നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പ്രതിഷേധം എന്ന നിലയിലാണ് വീഡിയോ വൈറലാവുന്നത്.