Also Read- 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരമായി പോരാടിയ പടനായകൻ': മുഖ്യമന്ത്രി പിണറായി വിജയൻ
2018ൽ നരേന്ദ്രമോദി പുറത്തിറക്കിയ ഡിക്ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാരിയംകുന്നത്ത് കുറ്റഹമ്മദ് ഹാജി മലബാറിലെ മൊയ്ദീൻ ഹാജിയുടെയും ആമിനയുടെയും മകനായാണ് ജനിച്ചത് എന്ന് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
Also Read- വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ചെഗുവേര: കെ.ഇ.എൻ കുഞ്ഞഹമ്മദ്
പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലി മുസ്ലിയാരുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അദ്ദേഹവും പിതാവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് മടങ്ങിയെത്തിയ അവർ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ചില്ല. തുടർന്ന് ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറിയെന്നും പുസ്തകം വിവരിക്കുന്നു. 1922 ജനുവരി മാസത്തിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാർ അദ്ദഹത്തെ വെടിവെച്ചു വീഴ്‌ത്തി....' (Dictionary of Martyrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലി മുസ്ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലബാർ വിപ്ലവ ചരിത്രത്തെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയൻകുന്നൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു. സൈബർ ഇടങ്ങളിൽ ആഷിഖ് അബുവിനും സംഘത്തിനുമെതിരെ വ്യാപക ആക്രമണം നടന്നിരുന്നു. തുടർന്നാണ് സംവിധായകൻ അലി അക്ബർ ബദൽ ചിത്രം പ്രഖ്യാപിച്ചത്.