Variyankunnan| Pinarayi | 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരമായി പോരാടിയ പടനായകൻ': മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ചിത്രം 'വാരിയംകുന്നന്റെ' പിന്നാലെ നടൻ പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: വാരിയംകുന്നത്ത് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരേ ധീരമായ രീതിയിൽ പടനയിച്ച പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വാരിയംകുന്നത്ത് എന്ന സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി നയം വ്യകതമാക്കിയത്. ഈ വിവാദം തന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തെ ആദരിച്ചുതന്നെയാണ് കേരളം എക്കാലവും മുന്നോട്ടുപോയിട്ടുള്ളത്. അതിൽ ഏതെങ്കിലും വർഗീയ ചിന്തയുടേതായ സാഹചര്യമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ചിത്രം 'വാരിയംകുന്നന്റെ' പിന്നാലെ നടൻ പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരിയറിൽ ആദ്യമായാണ് ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമായാണ് വാരിയകുന്നൻ പ്രഖ്യാപിച്ചത്. 2021 മുതൽ ചിത്രീകരണം ആരംഭിക്കാൻ പോവുന്ന ചിത്രം എന്നാണ് പ്രഖ്യാപനവേളയിൽ പറഞ്ഞിട്ടുള്ളത്.
Also See- Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം
മലയാള സിനിമയിൽ മുൻപും പറഞ്ഞിട്ടുള്ള വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകനാവുന്ന കഥയാണ് ആഷിഖ് അബു ചിത്രം. 1921ലെ മലബാർ കലാപത്തിലെ പ്രധാനിയായിരുന്നു ഹാജി.
advertisement
Also Read- മലയാള സിനിമയിലെ ആദ്യ വാരിയംകുന്നൻ പൃഥ്വിരാജല്ല; സംവിധായകൻ ആഷിഖ് അബുവുമല്ല
ഇക്കഴിഞ്ഞ ദിവസം സിനിമ പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജിന് എതിരേ മാത്രമല്ല, താരങ്ങൾ കൂടിയായ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം വന്നു. സിനിമാ പ്രഖ്യാപനത്തിനൊപ്പം നൽകിയ കുറിപ്പ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും വിമർശനമുയർന്നത്.
advertisement
"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു," എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പ്രഖ്യാപനത്തിലെ കുറിപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Variyankunnan| Pinarayi | 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരമായി പോരാടിയ പടനായകൻ': മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement