കഴിഞ്ഞ അഞ്ചുവര്‍ഷമായി കനത്ത നഷ്ടത്തിലായിരുന്നു പെപ്‌സികോ. ശരാശരി 300 കോടി രൂപയായിരുന്നു പ്രതിവര്‍ഷ നഷ്ടം. 2015ല്‍ 8130 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനിക്ക് കഴിഞ്ഞവര്‍ഷം ലഭിച്ചത് 6540 കോടി മാത്രമാണ്. പ്രാദേശിക എതിര്‍പ്പുകളാണ് കമ്പനിയുടെ രാജ്യത്തെ വീഴ്ചയ്ക്ക് കാരണം. പെപ്‌സി, മൗണ്ടൻ ഡ്യൂ, സെവന്‍ അപ്, മിറിന്‍ഡ, ട്രോപിക്കാന, അക്വാഫിന തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇനി വരുണ്‍ ബവ്‌റിജസ് ഏറ്റെടുക്കുക. നിലവില്‍ പിസാ ഹട്ടിന്റേയും കെഎഫ്‌സിയുടേയും കോസ്റ്റാകോഫിയുടേയും ഫ്രാഞ്ചൈസ് വരുണ്‍ ബവ്‌റിജസിനുണ്ട്.
advertisement
പെപ്‌സി വിരുദ്ധ സമരങ്ങള്‍ ഏറെക്കണ്ട പാലക്കാട് നിന്ന് കമ്പനി പൂര്‍ണമായും ഒഴിയുമ്പോള്‍ ജീവനക്കാര്‍ പക്ഷേ, ഒട്ടും തൃപ്തരല്ല. പുതിയ കമ്പനി അതേരീതിയില്‍ പ്രവര്‍ത്തനം തുടരും എന്നതിനാല്‍ കമ്പനിക്ക് എതിരേ സമരം ചെയ്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. പെപ്‌സികോയുടെ സേവന വേതന വ്യവസഥകള്‍ നിലനിര്‍ത്തുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.