ആദ്യ മാരുതി 800 കാർ വീണ്ടും; 36 വർഷങ്ങൾക്ക് മുൻപ് താക്കോൽ കൈമാറിയത് ഇന്ദിരാ ഗാന്ധി
Last Updated:
ഹർപാൽ സിംഗ് എന്ന ഡൽഹി സ്വദേശി സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പർ DIA 6479
# അർജിത് ഗാർഗ്
ഇന്ത്യൻ നിരത്തുകളിൽ കാൽനൂറ്റാണ്ടിനിടെ പലരൂപത്തിലുള്ള കാറുകൾ വന്നു. മാരുതിയുടെ തന്നെ വിവിധ മോഡൽ കാറുകൾ നിരത്തിലിറങ്ങി. എങ്കിലും ഇന്ത്യൻ വാഹനവിപണിയിൽ സാധാരണക്കാരുടെ വാഹനമായി മാറിയ മാരുതി സുസുകി 800ന് ഇന്നും ആരാധകർക്ക് കുറവില്ല. മാരുതി 800ന്റെ ആദ്യ വാഹനം എവിടാണെന്ന് ആന്വേഷിക്കുന്ന നിരവധി വാഹനപ്രേമികളുണ്ട്. 36 വർഷങ്ങൾക്കു മുന്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ആദ്യ മാരുതി 800ന്റെ താക്കോൽദാനം നിർവഹിച്ചത്. ഹർപാൽ സിംഗ് എന്ന ഡൽഹി സ്വദേശി സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പർ DIA 6479. നറുക്കെടുപ്പിലൂടെയായിരുന്നു ഹർപാൽ കാർ സ്വന്തമാക്കിയത്.
advertisement
ഇന്ത്യൻ സർക്കാരിന്റെ മാരുതി ഉദ്യോഗ് ലിമിറ്റഡും ജപ്പാന്റെ സുസുകി മോട്ടോർ കോർപ്പും സംയുക്തമായി അവതരിപ്പിച്ച എസ്എസ് 80 വിളിപ്പേരുള്ള മാരുതി 800 വലിയ വിജയമായിരുന്നു. മാരുതി സുസുകി ഇന്ത്യ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളുടെ വളർച്ചയ്ക്ക് ഈ മോഡലിനുള്ള പങ്ക് വലുതാണ്. മാരുതി 800ന്റെ ആദ്യ വാഹനം എന്ന പേരുണ്ടെങ്കിലും DIA 6479 എന്ന വാഹനം ഡൽഹിയുടെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട് തുരുമ്പെടുത്തു നശിച്ച നിലയിലായിരുന്നു. ഹർപാൽ സിംഗിന്റെ മരണത്തോടെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ടത്. എന്നാൽ, വിന്റേജ് വാഹനങ്ങൾ ഇപ്പോൾ പുതിയ രൂപത്തിൽ നിരത്തുകളിൽ സജീവമാകുന്നതിനൊപ്പം ചരിത്രമുറങ്ങുന്ന ഈ മാരുതി 800നും പുനർജന്മം ലഭിക്കുകയാണ്.
advertisement

മാരുതി സുസുകിയുടെ സർവീസ് സെന്ററിൽ അറ്റകുറ്റപ്പണികൾക്കായി തയാറെടുക്കുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആരാണ് വാഹനം അവിടെ എത്തിച്ചതെന്നോ എന്ന് പണികൾ പൂർത്തിയാകുമെന്നോ വിവരങ്ങളില്ല. 35 ബിഎച്ച്പി പവറുള്ള 796 സിസി, 3 സിലിണ്ടർ എഫ്8ഡി പെട്രോൾ എഞ്ചിനായിരുന്നു ആദ്യ മാരുതി സുസുകി 800ന്റെ കരുത്ത്. എഫ്8ഡി എഞ്ചിന്റെ പരിഷ്കരിച്ച പതിപ്പാണ് ആൾട്ടോ 800ൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 47 ബിഎച്ച്പി പവറിൽ 69 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു.
advertisement

ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2019 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ആദ്യ മാരുതി 800 കാർ വീണ്ടും; 36 വർഷങ്ങൾക്ക് മുൻപ് താക്കോൽ കൈമാറിയത് ഇന്ദിരാ ഗാന്ധി


