രാവിലെ 8. 55 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ശേഷം വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങും. പിന്നെ റോഡ് മാർഗം വയനാട്ടിലേക്ക്. ലക്കിടി ഗവ എൽപി സ്കൂളിലാണ് പൊതുദർശനം. തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിൽ സംസ്കാരം. സൈനിക ബഹുമതികളോടെ നടക്കുന്ന സംസ്കാരചടങ്ങിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുക്കും.
Also read: പുൽവാമ: വീരമൃത്യുവരിച്ച വയനാട് സ്വദേശി വസന്തകുമാർ നാട്ടിൽ നിന്ന് മടങ്ങിയത് ദിവസങ്ങൾക്ക് മുൻപ്
അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ കഴിഞ്ഞ ഫെബ്രുവരി 8നാണ് തിരിച്ചുപോയത്. ശ്രീനഗറിലേക്കുള്ള സൈനിക വാഹനത്തിൽ കയറും മുൻപ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സൈന്യത്തിൽ 18 വർഷത്തെ സേവനം പൂർത്തിയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം വിരമിക്കാനിരിക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2019 7:00 AM IST