പുൽവാമ: വീരമൃത്യുവരിച്ച വയനാട് സ്വദേശി വസന്തകുമാർ നാട്ടിൽ നിന്ന് മടങ്ങിയത് ദിവസങ്ങൾക്ക് മുൻപ്

Last Updated:

18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്

വ്യാഴാഴ്ച ജമ്മുകശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി വയനാട് സ്വദേശി വി വി വസന്തകുമാര്‍. സിആർപിഎഫ് 82ാം ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാറിന്റെ വീട് വൈത്തിരി താലൂക്കിലെ ലക്കിടി കുന്നിത്തിടവക വില്ലേജിലാണ്. 2001ലാണ് വസന്തകുമാർ സിആർപിഎഫിൽ ചേർന്നത്. 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
ബറ്റാലിയന്‍ മാറ്റം ലഭിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാർ കഴിഞ്ഞ ഒൻപതാം തിയതിയാണ് ജമ്മുവിലേക്ക് തിരികെ പോയത്. തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്‍റെ അച്ഛന്‍ വാസുദേവൻ മരിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ വീരമൃത്യു.
advertisement
വ്യാഴാഴ്ച വൈകിട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്ന്ന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഡൽഹിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടെങ്കിലും വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്‍റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ ആദ്യം സ്ഥിരീകരണം ലഭിച്ചില്ല. എന്നാല്‍‌ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചത്.
അമ്മ: ശാന്ത, അച്ഛന്‍: പരേതനായ വാസുദേവന്‍, ഭാര്യ: ഷീന, സഹോദരി: വസന്ത. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുമുണ്ട് വസന്തകുമാറിന്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുൽവാമ: വീരമൃത്യുവരിച്ച വയനാട് സ്വദേശി വസന്തകുമാർ നാട്ടിൽ നിന്ന് മടങ്ങിയത് ദിവസങ്ങൾക്ക് മുൻപ്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement