നിലമ്പൂർ തിരഞ്ഞെടുപ്പിൽ പി.വി. അൻവർ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും തിരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തിൽ എത്തിയോ എന്ന ചോദ്യത്തിനായിരുന്നു വിഡി സതീശന്റെ പ്രതികരണം. അൻവറിനാണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അൻവറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു വിഡി സതീശന്റെ മറുപടി.
അതേസമയം അന്‍വര്‍ വിഷയത്തില്‍ ലീഗ് പ്രത്യേകമായി മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി. അന്‍വറുമായി നിലവിലെ വിഷയങ്ങള്‍ സംസാരിച്ചുവെന്നും അൻവർ അദ്ദേഹത്തിന്റെ പക്ഷം പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് മുന്നില്‍ വന്ന പ്രശ്‌നങ്ങളൊക്കെ എല്ലാവരും കൂടി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
advertisement