TRENDING:

'ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ കാണാൻപോയത് തെറ്റെന്ന് വിഡി സതീശൻ

Last Updated:

രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ പിവി അൻവറിനെ വീട്ടിൽ കാണാൻപോയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവർ അടഞ്ഞ അധ്യായമാണെന്ന് യു.ഡി.എഫ് നേതൃത്വം തീരുമാനമെടുത്തതാണെന്നും ചർച്ചനടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
News18
News18
advertisement

രാഹുൽ മാങ്കൂട്ടത്തില്‍ സ്വയം തീരുമാനമെടുത്ത് പോയതാണ്. രാഹുലിനോട് വിശദീകരണമൊന്നും ചോദിക്കില്ല. അദ്ദേഹം തനിക്ക് അനിയനപ്പോലെയാണെന്നും എന്നാൽ താൻ രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണെങ്കിൽ ആലോചിക്കാമെന്നായിരുന്നു നേരത്തെ പിവി അൻവറിനോട് യു.ഡി.എഫ് നേതൃത്വം അറിയിച്ചത്. എന്നാൽ പിറ്റേ ദിവസം തന്നേ അൻവർ പഴയ നിലപാട് ആവർത്തിച്ചു. ഇതോടെ അൻവറുമായുള്ള ചർച്ചയുടെ വാതിലടഞ്ഞെന്നും ഇനി ചർച്ചയില്ലെന്നും ഇക്കാര്യം അൻവറിനെ അറിയിച്ചതാണെന്നും സതീശൻ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലമ്പൂരിൽ സംഘടനാപരമായി യു.ഡി.എഫ് ശക്തമാണെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും സതീശൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല'; രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ കാണാൻപോയത് തെറ്റെന്ന് വിഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories