TRENDING:

'WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമായി കാണരുത്, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും'; വി ഡി സതീശൻ

Last Updated:

പൂർണ്ണമായും വനിത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ പോലും രണ്ടു പുരുഷന്മാരെ തിരുകി കയറ്റി എന്നും സതീശൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മലയാള സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവന്( ഡബ്ല്യു.സി.സി ) ക്ക്‌ നൽകുന്ന പിന്തുണ രാഷ്ട്രീയപരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡബ്ല്യു.സി.സി ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
advertisement

കോഴിക്കോട് നാലാമത് എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പഴയ നൂറ്റാണ്ടിൽ പോലും കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ്. സർക്കാരിന്റെ കയ്യിൽ ധാരാളം ഇരകൾ നൽകിയ മൊഴികൾ രേഖകളായി ഉണ്ട്. അത് പൂഴ്ത്തി വയ്ക്കുന്നത് തന്നെ കുറ്റകൃത്യമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതുസമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, തെറ്റുകാർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കാത്തത് ക്രൂരതയാണ്. പൂർണ്ണമായും വനിത ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ പോലും രണ്ടു പുരുഷന്മാരെ തിരുകി കയറ്റി എന്നും സതീശൻ കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമായി കാണരുത്, തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും'; വി ഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories