അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും നിലപാടിൽ മാറ്റമില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ നടപടി ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുൽ വോട്ട് ചെയ്യാൻ വരുമോയെന്ന് അറിയില്ല.
ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്‍റെ പരാമര്‍ശം അദ്ദേഹത്തിന് സംഭവിച്ച ഒരു ചെറിയ സ്ലിപ്പ് മാത്രമാണെന്നും പിന്നീട് അദ്ദേഹം തന്നെ നിലപാട് തിരുത്തിയെന്നും വിഡി സതീശൻ പറഞ്ഞു. താനും കെപിസിസി അധ്യക്ഷനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസും യുഡിഎഫും അതിജീവിതക്കൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യണം. അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം. സ്വര്‍ണക്കൊള്ളയിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. സ്വര്‍ണക്കൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. കേസിൽ ജയിലിലുള്ള സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുക്കാത്തത് പേടിച്ചിട്ടാണ്. നടപടിയെടുത്താൽ അടുത്ത ആളിന്റെ പേര് അവര്‍ വിളിച്ചുപറയുമോ എന്നാണ് പേടി. സ്വര്‍ണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് തയാറാണ്.
മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോള്‍. തിരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തി. ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണത്തിന് തൂക്കത്തേക്കാൾ മൂല്യമുള്ളതാണെന്നും വി ഡി സതീശൻ പറഞ്ഞു.
