മുസ്ലിം ലീഗ് ഉൾക്കൊള്ളുന്ന പിന്നോക്ക മുന്നണിക്ക് വേണ്ടി കൂടുതൽ പ്രയത്നിച്ച വ്യക്തിയാണ് താൻ അതിനുവേണ്ടി ഒരുപാട് പണം താൻ ചെലവാക്കിയിട്ടുണ്ട്. എന്നിട്ട് പോലും മുസ്ലിംലീഗ് തന്നോടും ഈഴവ സമുദായത്തോടും നീതി കാണിച്ചില്ല എന്നാണ് താൻ പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീൽ.
പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. ഹിന്ദുക്കൾ പ്രോഡക്ഷൻ കുറച്ചപ്പോൾ ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം സമുദായം അപ്പോൾ പ്രൊഡക്ഷൻ കൂട്ടി. നസ്രാണികൾ നമുക്ക് വെല്ലുവിളിയല്ലെന്നും അവരുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലന്റിലുമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെ': കെ ടി ജലീൽ