കഴിഞ്ഞ ദിവസം ആരംഭിച്ചതാണ് വെള്ളാപ്പള്ളി നടേശൻ വിഡി സതീശനെതിരായ തുറന്ന പോര്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ ഈ വിമർശനത്തിന് ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു.
advertisement
തൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ്. തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതി. ഒരു ഈഴവ വിരോധവും കാണിച്ചില്ല.ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ല. അതിനെതിരെ പ്രതികരിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.