മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ. ടി ജലീല്‍ എം എല്‍ എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന എഫ് ഐ ആറിലെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സ്വപ്നയുടെ വാദം. എന്നാൽ ഗൂഢാലോചനക്കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.
advertisement
സർക്കാരിനേയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഡാലോചന ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി സ്വപ്ന സുരേഷ് പരസ്യ പ്രസ്താവന നടത്തുകയാണെന്നും തെളിവുകൾ ഇല്ലാതെയാണ് പ്രസ്താവനകളെന്നും സർക്കാർ ആരോപിച്ചിരുന്നു . കേസുകളിൽ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ അതിൽ ഇടപെടരുതെന്നുമാണ് സർക്കാർ വാദം. കോടതിവിധി സർക്കാറിന് നിർണായകമാണ്.
see also : 'ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എന്തിന് ?' എം കെ മുനീർ