രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ലെന്നാണ് അബ്ദുള്ള പറയുന്നത്. നടൻ ധർമേന്ദ്രയെ മാതൃകയാക്കി ബിനോയ് കോടിയേരി ഇസ്ലാംമതം പരീക്ഷിക്കണമെന്നും ഇപ്പോൾ നേരിടുന്ന പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ് അബ്ദുള്ള പറയുന്നത്.
ആരെയും ഇസ്ലാംമതത്തിലേക്ക് ചേർത്ത് അതിന്റെ വലിപ്പം കൂട്ടാനല്ല താനിത് പറയുന്നതെന്നും അബ്ദുള്ള വ്യക്തമാക്കുന്നുണ്ട്. ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്ന മതമാണ് ഇസ്ലാം. അതുകൊണ്ട് ബിനോയ് ഇസ്ലാമിലേക്ക് വരണമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
ബിനോയ് കോടിയേരിക്ക് എത്രകാലം ഒളിച്ചുനടക്കാനാകും എന്നും അദ്ദേഹം ചോദിക്കുന്നു. ബിനോയ് കോടിയേരിയുടേതിന് സമാനമായ മാനസിക പ്രശ്നങ്ങൾ നേരിടുന്ന എല്ലാവർക്കും സ്വീകരിക്കാവുന്ന മതമാണ് ഇസ്ലാമെന്നും അദ്ദേഹം.
ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നതിനു വേണ്ടിയല്ല ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതെന്നും അബ്ദുള്ള വ്യക്തമാക്കുന്നു. മുമ്പ് കഴിഞ്ഞ ജീവിതം മാറ്റിയെടുക്കുന്നതിനുള്ള അവസരമാണ് ഇസ്ലാംമതമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വിശാലവും മനോഹരവുമായ ജീവിത ദർശനം നൽകുന്ന മതമാണ് ഇസ്ലാം മതമെന്നും അദ്ദേഹം പറയുന്നു.