പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനൽ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെയാണ് സതിയമ്മയോടും പ്രതികരണം തേടിയത്. തന്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മുഖ്യമന്ത്രിയായിരിക്കെ
തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ ചാനലിലൂടെ പറഞ്ഞു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.
ആഗസ്റ്റ് 12-നാണ് ഇത് ചാനലിൽ സംപ്രേഷണം ചെയ്തത്. ഓഗസ്റ്റ് 21 തിങ്കളാഴ്ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്കു വരേണ്ടെന്ന് പറയുകയായിരുന്നു.പുറത്താക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണ് ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്ന് സതിയമ്മ മനോരമയോട് പറഞ്ഞു.
advertisement
Also read-മരിച്ചെന്ന് കരുതി ബന്ധുക്കൾ ശവസംസ്കാരം നടത്തി; ഏഴാംനാൾ മരണാന്തര ചടങ്ങുകൾക്കിടയിൽ ആന്റണി തിരിച്ചെത്തി
11 വർഷമായുണ്ടായിരുന്ന ജോലിയാണ് നഷ്ടമായത്.കുടുംബത്തിന്റെ ഏക വരുമാനം സതിയമ്മയ്ക്ക് ലഭിക്കുന്ന 8,000 രൂപയായിരുന്നു.
തടിപ്പണിക്കാരനായിരുന്ന ഭർത്താവ് രാധാകൃഷ്ണന്
ഇപ്പോൾ ജോലിക്കു പോകാൻ കഴിയാത്ത് സ്ഥിതിയാണ്.
അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സതിയമ്മ സ്വീപ്പറായി ജോലിക്കുകയറിയത്. 4 വർഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്ക് സ്വീപ്പറായി എത്തി. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് മൃഗാശുപത്രി.