വെള്ളിക്കൽ വൈകിട്ട് 4.30നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസ് മുഖ്യകാർമികനാകും. തുടർന്ന് ഇടവക വികാരി ഡോ. വൈ എം എഡിസൺ തിരുനാളിനു കൊടിയേറ്റും. ഇടവകയുടെ നേതൃത്വത്തിൽ നിർമിച്ച നാലു വീടുകളുടെ താക്കോലുകൾ കൊടിയേറ്റച്ചടങ്ങിൽ സഹായമെത്രാൻ കൈമാറും.
21 ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. സെൽവരാജൻ ദാസന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുണ്ടാകും. 22 ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽനിന്ന് കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് പള്ളി, കൊച്ചുവേളി സെന്റ് ജോസഫ്സ് പള്ളി എന്നിവിടങ്ങളിലേക്ക് ക്രിസ്തുരാജത്വ തിരൂസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.
advertisement
തിരുനാളിന് സമാപനംകുറിച്ചുകൊണ്ട് 23ന് വൈകിട്ട് 5.30ന് പള്ളിയങ്കണത്തിൽ നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ നിന്നുമെത്തുന്ന സെസ്‌ന വിമാനത്തിൽനിന്ന് പുഷ്പവൃഷ്ടിയും നടത്തും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ഇടവക വികാരി കൊടിയിറക്ക് ചടങ്ങ് നടത്തും.
