TRENDING:

Chicken| കോഴിയെ ജീവനോടെ തൂവൽ പറിച്ച് കഷണങ്ങളാക്കുന്ന വീഡിയോ; ക്രൂരതക്കെതിരെ നടപടി വേണമെന്ന് ചിക്കൻ വ്യാപാരി സമിതി

Last Updated:

ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്തത്. തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് അയാള്‍ ഈ ക്രൂരത ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  കോഴിയിറച്ചി വിൽക്കുന്ന കടയിൽ ഇറച്ചിക്കോഴിയെ (Chicken) ജീവനോടെ തൂവൽ പറിച്ച് കഷണങ്ങളാക്കുന്ന വീഡിയോ വൈറലായിരുന്നു (Viral Video). അങ്ങേയറ്റം ക്രൂരമായ വീഡിയോക്കെതിരെ വൻ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ചിക്കൻ വ്യാപാരികളുടെ സംഘടന തന്നെ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
advertisement

Also Read- Manju Warrier | 'മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ'; താരം തടവറയിലെന്ന് സംശയിക്കുന്നതായി സനൽകുമാർ ശശിധരൻ

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത കളിയാക്കാവിക്കു സമീപം ചെങ്കവിള സ്വദേശിയായ യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

advertisement

Also Read- Mask| സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

ആയിരക്കണക്കിന് കച്ചവടക്കാരുടെ മുഖത്ത് കരിവാരി തേക്കുന്ന നിലയിലുള്ള നീച പ്രവർത്തിയെ ശക്തിയുക്തം അപലപിക്കുന്നതായി ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. മാംസത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന ഉൽപന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ നിന്ദ്യമായ നിലയിൽ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന ദൃശ്യം കാഴ്ചക്കാരിൽ അമ്പരപ്പും സങ്കടവും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ചിക്കൻ വ്യാപാരി സമിതി അംഗീകരിക്കില്ല എന്നു മാത്രമല്ല. ഇത്തരക്കാർക്കെതിരെ സംഘടന പരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാൾക്കെതിരെ നിയമ പരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

advertisement

Also Read- PFI | കൊലയും പകരം വീട്ടലും ഇസ്ലാമികമല്ല; പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് ബാലുശ്ശേരി

പൊഴിയൂരുള്ള ചെങ്കവിളയിലാണ് സംഭവം. ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്തത്. തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് അയാള്‍ ഈ ക്രൂരത ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെങ്കവിള സ്വദേശി മനു തമിഴ്നാട് കേരളാ അതിർത്തിയിൽ കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഇറച്ചി കോഴി വില്പന കേന്ദ്രത്തിലെ കശാപ്പു കാരനായി ജോലി ചെയ്യുന്ന ഇയാളുടെ ഈ ക്രൂര കൃത്യം ഇറച്ചി വാങ്ങാൻ എത്തിയ ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Chicken| കോഴിയെ ജീവനോടെ തൂവൽ പറിച്ച് കഷണങ്ങളാക്കുന്ന വീഡിയോ; ക്രൂരതക്കെതിരെ നടപടി വേണമെന്ന് ചിക്കൻ വ്യാപാരി സമിതി
Open in App
Home
Video
Impact Shorts
Web Stories