ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രി ഏഴിന് ശേഷമാണ് വിജിലന്‍സ് സംഘം ഓഫീസിലെത്തിയത്. സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 28600 രൂപയും പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും വിജിലന്‍സ് കണ്ടെടുത്തു.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് വ്യക്തമാക്കി.
നാലുമാസം മുൻപ് മോഷണം പോയ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ; ഉടമയ്ക്ക് തിരികെ നൽകും
advertisement
കൊല്ലത്തുനിന്നും നാലുമാസം മുൻപു മോഷണം പോയ സ്‌കൂട്ടർ (Scooter) മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഓപ്പറേഷൻ സൈലൻസിന്റെ (Operation Silence) ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ ലഭിച്ചു. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ നിന്നും കൊല്ലം സ്വദേശിയുടെ സ്‌കൂട്ടർ കണ്ടെത്തിയത്. പൊടിപിടിച്ച് അലങ്കോലമായിരുന്ന സ്‌കൂട്ടർ ഉടമയ്ക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
നാലുമാസം മുൻപാണ് കൊല്ലം സ്വദേശിനിയായ ചിഞ്ചുവിന്റെ സ്‌കൂട്ടർ മോഷണം പോയത്. തുടർന്നു ഇവർ സ്‌കൂട്ടർ മോഷണം പോയതായി കാട്ടി പരാതിയും നൽകിയിരുന്നു. ഇതിനിടെ ഫെബ്രുവരി 15ന് ചൊവ്വാഴ്ച രാവിലെ മോട്ടോർ വാഹന വകുപ്പിലെ എംവിഐ ജയപ്രകാശും, എഎംവിഐ അജയകുമാറും ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ പരിശോധനയ്ക്കായി എത്തിയത്.
EXAM | സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ പത്തോടെ തുടങ്ങും
ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പാർക്കിങ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പൊടിപിടിച്ച സ്‌കൂട്ടർ കണ്ടത്.