നേരത്തെ പരാതിയിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് 2 രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തുടർനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
2018 ലാണ് പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ പുനർജനി പദ്ധതി നടപ്പിലാക്കിയത്. ഇതിനായി വിദേശത്ത് പണപ്പിരിവ് നടത്തിയെന്നും പരാതില്‍ പറയുന്നു.വിദേശയാത്ര നിയമാനുസൃതമായിരുന്നോ, വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടോ, പണപ്പിരിവ് നടത്തിയെങ്കിൽ അതിൻറെ വിനിയോഗത്തിൽ ക്രമക്കേടുണ്ടോ ഈ മൂന്നു കാര്യങ്ങളിലാകും പ്രധാനമായും അന്വേഷണം നടക്കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 09, 2023 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി പുനര്‍ജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍