ഇതും വായിക്കുക: ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസിയും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ജീവനക്കാർ പിടിയിൽ
ഇതിനിടെ, ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം താത്കാലിക ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പോലീസിന് കൈമാറി.
advertisement
ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്.
Summary: The Vigilance SP has announced that they have requested a list from post offices and banks regarding Devaswom employees who frequently sent money from Sabarimala Sannidhanam. It has been observed that several employees were repeatedly transferring funds. These individuals will be interrogated to investigate how they acquired such significant amounts of money while stationed at Sannidhanam.
