സാംപിൾ പരിശോധനയും തുടർനടപടിയുമില്ല
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകളിൽനിന്നും മറ്റും ശേഖരിക്കുന്ന സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. കൊണ്ടോട്ടിയിൽ 2014-2017 കാലഘട്ടത്തിലുള്ള സാംപിൾ പോലും പരിശോധിച്ചിട്ടില്ല. ചിറയിൻകീഴിൽ രണ്ടുവർഷത്തിനിടെ ലാബിൽ നൽകിയ സാംപിളുകളിൽ 88 എണ്ണത്തിൽ 83ലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തിയ പരിശോധനയിൽ 680 പരാതികളിൽ 434 എണ്ണത്തിലും തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമായി. ചിറ്റൂരിൽ അഞ്ചുവർഷം മുമ്പ് എടുത്ത സാംപിൾ പോലും പരിശോധിച്ചിട്ടില്ല. കണ്ണൂരിൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്ക് അയയ്ക്കാതെ ഓഫീസിന്‍റെ പിൻവശത്ത് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അസിസ്റ്റന്‍റ് കമ്മീഷണറുടെ കൈവശം കണക്കിൽപ്പെടാത്ത 4500 രൂപയും വിജിലൻസ് പിടിച്ചെടുത്തു. 'ബുധനാഴ്ച മാത്രമെ ലൈസൻസ് നൽകൂ' എന്ന നിയമവിരുദ്ധ ബോർഡും ഇവിടെനിന്ന് കണ്ടെത്തി. കാസർകോട് 19 സാംപിളുകൾ പിടിച്ചെടുത്തെങ്കിലും പരിശോധനയ്ക്ക് അയയ്ക്കാതെ ഓഫീസിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
advertisement
നെയ്യാറ്റിൻകര ആത്മഹത്യ: വസ്തുവിൽപന തടയാൻ ശ്രമിച്ചെന്ന് ചന്ദ്രന്‍റെ കുറ്റസമ്മതം
ഭക്ഷണത്തിൽ മായം നടപടി കാര്യക്ഷമമല്ല
ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടികൾ കാര്യക്ഷമമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. വയനാട് മീനങ്ങാടിയിൽ കുടിവെള്ള കമ്പനിയിലെ വെള്ളത്തിൽ കലർപ്പുള്ളതായി ലാബ് പരിശോധന ഫലത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മുക്കിയ നിലയിലാണ്. കൽപ്പറ്റയിൽ അരിയിൽ മായം കലർത്തിയെന്ന ലാബ് റിപ്പോർട്ടും മുക്കിയ അവസ്ഥയിലായിരുന്നു. മലപ്പുറം, കണ്ണൂർ, പത്തനംതിട്ട, ആറൻമുള, അടൂർ എന്നിവിടങ്ങളിൽ ഭക്ഷണത്തിൽ മായം കലർത്തിയതിനെത്തുടർന്ന് അഞ്ച് ലക്ഷം വരെ പിഴ ചുമത്തേണ്ടതിന് 1000 മുതൽ 25000 വരെ മാത്രമാണ് ഈടാക്കിയിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായി.
വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ ജനരക്ഷ എന്ന പേരിലാണ് 45 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ഇന്നലെ രാവിലെ 11 മണിമുതൽ വിജിലൻസ് പരിശോധന നടത്തിയത്.
ജോലിക്ക് ഒപ്പിട്ട് കല്യാണ സദ്യയുണ്ണാൻ പോയ ജീവനക്കാർക്ക് അവധി: സപ്ലൈ ഓഫീസർക്ക് സസ്പെന്‍ഷൻ
പ്രവൃത്തിസമയം ഓഫീസ് അടച്ചിട്ട് കല്യാണത്തിന് പോയ സംഭവം
സപ്ലൈ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചും വ്യാപക ആക്ഷേപം നേരത്തെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതാം തീയതി പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ പ്രവൃത്തിസമയം കൂട്ടത്തോടെ കല്യാണത്തിന് പോയത് വിവാദമായിരുന്നു. ഓഫീസ് ജീവനക്കാരുടെ മകളുടെ കല്യാണത്തിനാണ് 12 കിലോമീറ്റർ അകലെയുള്ള അഞ്ചലിലേക്ക് ജീവനക്കാർ കൂട്ടത്തോടെ പോയത്. കല്യാണത്തിന് ശേഷം തിരിച്ചെത്തിയ ജീവനക്കാരെ ഒപ്പിടാൻ അനുവദിക്കാതെ സപ്ലൈ ഓഫീസർ അവധി നൽകിയിരുന്നു. സംഭവത്തിൽ പിന്നീട് സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. കൊട്ടാരക്കര സപ്ലൈ ഓഫീസർക്ക് പുനലൂരിന്‍റെ താൽക്കാലിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്.