നെയ്യാറ്റിൻകര ആത്മഹത്യ: വസ്തുവിൽപന തടയാൻ ശ്രമിച്ചെന്ന് ചന്ദ്രന്‍റെ കുറ്റസമ്മതം
Last Updated:
അമ്മയ്ക്കൊപ്പം ചേർന്ന് മന്ത്രവാദം നടത്തിയത് വസ്തു വിൽപന തടയാനാണെന്നും ചന്ദ്രൻ പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം: നെയ്യാറ്റിൻകര ആത്മഹത്യയിൽ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രൻ. വസ്തുവിൽപന തടയാൻ താൻ ശ്രമിച്ചെന്ന് ചന്ദ്രൻ പൊലീസിനു മുമ്പാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേർന്ന് മന്ത്രവാദം നടത്തിയത് വസ്തു വിൽപന തടയാനാണെന്നും ചന്ദ്രൻ പൊലീസിന് മൊഴി നൽകി.
അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ചന്ദ്രനെ കൂടുതൽ വിശദമായി ചൊദ്യം ചെയ്യണമെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും.
കേസിലെ നാലു പ്രതികളെയും കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ചന്ദ്രന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി ഭാര്യ ലേഖയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിങ്കളാഴ്ചയും വീട്ടില്‍ പൂജ നടന്നിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ മന്ത്രവാദത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചന്ദ്രന്‍ ശ്രമിച്ചതെന്നാണ് ആരോപണം. തിങ്കളാഴ്ചയും വീട്ടില്‍ പൂജ നടത്തിയതായി ഭാര്യ ലേഖ പറഞ്ഞതായി സഹോദരി ഭര്‍ത്താവ് ദേവരാജനും പറഞ്ഞിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2019 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകര ആത്മഹത്യ: വസ്തുവിൽപന തടയാൻ ശ്രമിച്ചെന്ന് ചന്ദ്രന്‍റെ കുറ്റസമ്മതം