ജോലിക്ക് ഒപ്പിട്ട് കല്യാണ സദ്യയുണ്ണാൻ പോയ ജീവനക്കാർക്ക് അവധി: സപ്ലൈ ഓഫീസർക്ക് സസ്പെന്‍ഷൻ

പുനലൂർ താലൂക്ക് സപ്ലൈ ഓഫീസറെയാണ് സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

news18
Updated: May 11, 2019, 12:14 PM IST
ജോലിക്ക് ഒപ്പിട്ട് കല്യാണ സദ്യയുണ്ണാൻ പോയ ജീവനക്കാർക്ക് അവധി: സപ്ലൈ ഓഫീസർക്ക് സസ്പെന്‍ഷൻ
exit
  • News18
  • Last Updated: May 11, 2019, 12:14 PM IST
  • Share this:
കൊല്ലം : ജോലി സമയത്ത് ജീവനക്കാർ കൂട്ടത്തോടെ കല്ല്യാണത്തിന് പോയ സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ.പി അനിൽ കുമാറിനെ സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.കൃത്യ വിലോപം, അച്ചടക്ക ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസില്‍ വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിലെ ജീവനക്കാരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പുനലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അഞ്ചലിലേക്കാണ് ജീവനക്കാര്‍ ഒരുമിച്ച് പോയത്. നാല് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ഇവർ തിരികെയെത്തിയത്. ഇതോടെ ഓഫീസില്‍ റേഷൻ കാർഡ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സ്ത്രീകളടക്കമുള്ളവർ വലഞ്ഞു.

Also Read-ജോലിമുടക്കി കല്യാണ സദ്യയുണ്ണാന്‍ പോയ സിവില്‍സപ്ലൈസ് ജീവനക്കാര്‍ക്ക് അവധി നല്‍കി മേലുദ്യോഗസ്ഥന്‍ 'മാതൃകയായി'

വിവാഹത്തില്‍ പങ്കെടുത്ത് ഉച്ചയോടെ തിരിച്ചെത്തിയ ജീവനക്കാര്‍ രജിസ്ട്രറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും അതിനനുവദിക്കാതെ സപ്ലൈ ഓഫീസര്‍ അവധി നല്‍കുകയായിരുന്നു. ഓഫീസര്‍ ഉള്‍പ്പെടെ 16 ജീവനക്കാരുള്ള ഓഫീസിലെ 12 പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

രണ്ട് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സ്വീപ്പറും മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് വിവിവിധ ആവശ്യങ്ങള്‍ക്കെത്തിവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.

First published: May 11, 2019, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading