പോലീസ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന വിജിലൻസിന് അയയ്ക്കുന്ന അപേക്ഷ, മറ്റൊരു സ്ഥാപനത്തെക്കൊണ്ട് അന്വേഷിപ്പിക്കുവാൻ നിയമമില്ല.
ഇത്തരത്തിൽ അന്വേഷണം മറ്റൊരു വകുപ്പിന് കൈമാറുവാനും അവരിൽ നിന്ന് ശുപാർശ വാങ്ങുവാനും വിജിലൻസിന് അധികാരമില്ല. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ വരുന്ന ഐ.ടി.വകുപ്പിലെ അഴിമതി സ്വമേധയാ അന്വേഷിച്ചുവെന്ന വിമർശനം ഒഴിവാക്കാനാണ് വിജിലൻസിൻ്റെ ഈ തന്ത്രപൂർവ്വമായ നീക്കം.
Also Read: Gold Smuggling Case | കസ്റ്റംസും എൻഐഎയും ഇഡിയും മാത്രമല്ല; സ്വർണക്കടത്തിന് പിന്നാലെ 10 ഏജൻസികൾ
advertisement
ഇത് സംബന്ധിച്ച് പരാതിക്കാരനായ എറണാകുളം സ്വദേശി ഷെയർ വീണ്ടും വിജിലൻസിന് പരാതി അയച്ചു. അതിൻ്റെ പൂർണ്ണരൂപം ഇങ്ങനെ.
''ഞാൻ സ്വപ്ന സുരേഷിന്റെ നിയമനവും അവർ മേൽനോട്ടം നൽകിയ പ്രോജക്റ്റിനെയും സംബന്ധിച്ചും നടത്തിയ അഴിമതി സംബന്ധിച്ച് -- വിജിലൻസ് ഡയറക്ടർക്ക് -- മൂന്നുമാസം മുമ്പ് ഒരു പരാതി നൽകിയിരുന്നു എന്നാൽ മറുപടി തന്നത് ഇന്നാണ് (27 -9 -20). ഈ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് അനുസരിച്ച് അഴിമതി ഐടി വകുപ്പാണ് അന്വേഷിക്കുന്നത്. ഇവർ ശുപാർശ ചെയ്താൽ വേണമെങ്കിൽ അതിൽ വിജിലൻസ് അന്വേഷിക്കുകയുള്ളു - കേരള ചരിത്രത്തിൽ ആദ്യമായി PC Act അന്വേഷിക്കാൻ ഐടി വകുപ്പും തുടങ്ങിയിരിക്കുന്നു. ഇത് പരാതിക്കാരന് നീതി നിഷേധിക്കൽ കൂടിയാണ് ----കൂടാതെ അഴിമതിക്കാരെ സംരക്ഷിക്കുകയും കൂടിയാണ് --- ഇങ്ങനെയാണ് എങ്കിൽ ഒരു വിജിലൻസ് വകുപ്പിൻറെ ആവശ്യം കേരളത്തിനു് വേണ്ട".