കൊച്ചി:
സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ ഒന്‍പത് പ്രതികളെ ചോദ്യം ചെയ്യാൻ
ആദായനികുതി വകുപ്പിന് അനുമതി. എറണാകുളം എസിജെഎം കോടതിയാണ് അനുമതി നൽകിയത്. പ്രതികളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നൽകിയ ഹർജിയിലാണ് നടപടി.
പ്രതികളെ ജയിലിൽ എത്തി ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് എറണാകുളം എസിജെഎം കോടതിയുടെ അനുമതി നൽകി. നികുതി വെട്ടിച്ച് പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യണം എന്നുമാണ് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചത്.
You may also like:സ്വർണക്കടത്ത് കേസ്: അന്വേഷണം ശരിയായ രീതിയിലാണോ എന്ന് സംശയം; മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികള്‍ക്ക് ബിനാമി സ്വത്തുണ്ടെന്ന് സംശയിക്കുന്നതായും ആദായനികുതിവകുപ്പ് ഹർജിയിൽ പറയുന്നു. സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയ പണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായനികുതി വകുപ്പിന്റെ നീക്കം.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍. കെ ടി റമീസ് , ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ.സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.
സ്വപ്‌ന സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.