TRENDING:

മാലിന്യം കണ്ടപ്പോഴേ ആളെ പിടികിട്ടി! ചാക്കിൽകെട്ടി പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ പൊക്കി ഗ്രാമപഞ്ചായത്ത്

Last Updated:

കഴിഞ്ഞ ദിവസം രാത്രിയാണ് ജിതേഷ് അതിഥി തൊഴിലാളിയുടെ സഹായത്തോടെ വലിയതോതിൽ അജൈവമാലിന്യം കൊണ്ടുവന്ന് തള്ളിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോട് (Kasargod) പിലിക്കോട് പൊതുസ്ഥലത്ത് മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴ ഈടാക്കി. പിലിക്കോട് വന്നലോം പ്രദേശത്ത് വലിയതോതിൽ മാലിന്യം കൊണ്ട് വന്ന് തള്ളിയ കൊടക്കാട് സ്വദേശി ജിതേഷിനെയാണ് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പിലിക്കോട് ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കിയത്.
Image: AI generated
Image: AI generated
advertisement

കഴിഞ്ഞ ദിവസം രാത്രിയാണ് ജിതേഷ് അതിഥി തൊഴിലാളിയുടെ സഹായത്തോടെ വലിയതോതിൽ അജൈവമാലിന്യം കൊണ്ടുവന്ന് തള്ളിയത്. ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യം ഇന്ന് രാവിലെ നാട്ടുകാരാണ് കണ്ടെത്തി പിലിക്കോട് ഗ്രാമപഞ്ചായത്തിൽ അറിയിച്ചത്. മാലിന്യത്തിൽ നിന്നുതന്നെ കൊണ്ടുവന്ന തള്ളിയയാളെ കുറിച്ച് നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും അന്വേഷിച്ചപ്പോൾ ജിതേഷ് ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, നാട്ടുകാർ തെളിവുകൾ നിരത്തിയതോടെ മാലിന്യം തള്ളിയതായി സമ്മതിച്ചു. പ്രകോപിതരായ നാട്ടുകാർ കയ്യേറ്റം ചെയ്യുമെന്ന അവസ്ഥ എത്തിയതോടെ അധികൃതർ പോലീസിന്റെ സഹായം തേടി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടർന്നും ഉണ്ടാകും എന്ന് പഞ്ചായത്ത് സെക്രട്ടറി വി. മധുസൂദനൻ അറിയിച്ചു.

advertisement

അസിസ്റ്റന്റ് സെക്രട്ടറി പി. അരവിന്ദൻ, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ അഫീൽ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് എംസിഎഫിലേക്ക് മാറ്റി. ഗ്രാമപഞ്ചായത്തിൽ കൂടുതൽ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A person who dumped garbage in a public place in Pilikode, Kasargod, was found and slapped with. Jithesh, a native of Kodakkad, who had brought and dumped a large amount of garbage in the Vannalom area of ​​Pilikode, was found with the help of locals and the Pilikode Grama Panchayat imposed a fine. Jithesh had brought and dumped a large amount of inorganic waste with the help of a guest worker last night. Locals had received a tip off about the person who threw the garbage out of the heap itself

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാലിന്യം കണ്ടപ്പോഴേ ആളെ പിടികിട്ടി! ചാക്കിൽകെട്ടി പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ പൊക്കി ഗ്രാമപഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories