തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷന് പുറത്താണ് സംഭവം. ആറു പോലീസുകാരിൽ നാലുപേരാണ് മദ്യപിച്ചതായി കണ്ടതെങ്കിലും ആറു പേർക്ക് സസ്‌പെൻഷൻ ലഭിച്ചു. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എംഎസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്കോർപിയോ SUV യിൽ ഇരുന്നാണ് സംഘം മദ്യപിച്ചത്. മദ്യപിച്ച ശേഷം ഇവർ ഇതേ വാഹനത്തിൽ കഴക്കൂട്ടത്തെ ഒരു ഹോട്ടലുടമയുടെ മകളുടെ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. സ്റ്റേഷന്റെ മുന്നിൽ കാറു നിർത്തിയ ശേഷം സിവിൽ ഡ്രസ്സിൽ ആറു പേർ ചേർന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ് പി നിർദ്ദേശം നൽകിയിരുന്നു.
advertisement
മദ്യപിച്ച ശേഷം വിവാഹസത്കാരത്തിൽ പങ്കെടുത്ത ഇവർ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്നും വീഡിയോ പകർത്തിയ വ്യക്തി ആരോപിക്കുന്നുണ്ട്.
Summary: Six police officers have been suspended for being drunk while sitting in a car parked outside a police station. The incident took place outside Kazhakoottam police station in Thiruvananthapuram. Four of the six policemen were found drunk, but six were suspended. Grade SI Binu, CPOs Arun, Ratheesh, Akhilraj, Arun MS and Manoj Kumar were suspended.
