TRENDING:

Rifa Mehnu | വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിൽ അന്വേഷണം വേണം; പരാതിയുമായി പിതാവ്

Last Updated:

ദുബായിലെ താമസസ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ദുബായിലെ (Dubai) താമസസ്ഥലത്ത് വ്ലോഗർ റിഫ മെഹ്നുവിനെ (21) മരിച്ച നിലയിൽ (Death) കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിന് പരാതി നൽകി. റിഫയുടെ പിതാവ് റാഷിദ് ആണ് കോഴിക്കോട് എസ്.പിക്ക് പരാതി നൽകിയത്. ദുബായിലെ താമസസ്ഥലത്താണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു സംഭവം. ദുബായ് ജാഫിലിയെല ഫ്ലാറ്റിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് റിഫ താമസിച്ചുവന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് റിഫയെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇവർക്ക് രണ്ടു വയസുള്ള ഒരു മകനുണ്ട്.
advertisement

സമൂഹമാധ്യമ സർക്കിളുകളിൽ അറിയപ്പെട്ട ആല്‍ബം താരവും വ്‌ളോഗറുമാണ് കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂ. മരിക്കുന്നതിന്‍റെ തലേദിവസം രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്.

Suicide | കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്‍റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.

advertisement

സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.

Also Read-Accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rifa Mehnu | വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിൽ അന്വേഷണം വേണം; പരാതിയുമായി പിതാവ്
Open in App
Home
Video
Impact Shorts
Web Stories