എംഎസ്എസ്-കെഎസ്‍യു ധാരണ പ്രകാരം യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‍യുവിനും ബാക്കി മുഴുവൻ ജനറൽ സീറ്റുകളിലും എംഎസ്എഫിനും മത്സരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‍യു നോമിനേഷൻ നൽകിയില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്.
കെഎസ്‌യു മുന്നണി മര്യാദ പാലിച്ചില്ലെന്നും അവസാന നിമിഷം എസ്എഫ്ഐയുമായി ചേർന്ന് കെഎസ്‌യു യൂണിയൻ അട്ടിമറിച്ചു എന്നുമാണ് എംഎസ്എഫിന്റെ ആരോപണം. കെഎസ്‌യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്നാണ് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞത്.
advertisement
തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സഖ്യം ജനറൽ ക്യാപ്റ്റൻ സീറ്റ് ഉൾപെടെ മൂന്ന് സീറ്റുകളിൽ വിജയിച്ചു.പത്തുവർഷത്തിന് ശേഷമാണ് എംഇഎസ് കല്ലടി കോളേജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചു പിടിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
October 10, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐക്ക് വോട്ട് ചെയ്തു; മണ്ണാർക്കാട് എംഇഎസ് കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു