ഇസ്ലാമിലെ പിന്തുടർച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കിൽ സ്ത്രീകൾക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കിൽ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങൾക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കിൽ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങൾ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്.
ഇപ്പോൾ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവർ പൊരുതി നേടിയതാണ്. പിന്തുടർച്ചാവകാശത്തിൽ ചീഫ് ജസ്റ്റിസിനും കത്തയച്ചു. കേരളത്തിലെ എംഎൽഎമാരെയും എംപിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും സ്ത്രീകൾക്ക് അവകാശങ്ങളും നീതിയും ലഭിക്കാത്ത എന്തുകൊണ്ടെന്നാണ് സുഹറ ചോദിക്കുന്നത്. ഈ വിഷയത്തിൽ 23 തീയതി മുതൽ പാർലമെന്റിനു മുന്നിൽ നിരാഹാര സമരം ഇരിക്കും എന്നിട്ടും മെല്ലെ പോക്ക് ആണെങ്കിൽ പാർലമെന്റിന് മുന്നിൽ ജീവനോടുമെന്നാണ് സുഹറ പറയുന്നത്.
advertisement