ഇതും വായിക്കുക: വി എസ് അച്യുതാനന്ദന്റെ പൊതുദർശനം, വിലാപയാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കൾക്കും ആരാധകർക്കുമൊപ്പം വിയോഗത്തിലെ വിഷമം പങ്കുവെക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇതും വായിക്കുക: വി എസിനെ ക്രൂരമർദനത്തിലൂടെ മൃതപ്രായനാക്കിയ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കാൻ ആയുസ് നീട്ടിക്കൊടുത്ത കള്ളൻ
വിഎസിൻ്റെ വിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് പങ്കുവച്ചത്.
