സ്ത്രീ പീഢന വിഷയങ്ങളിൽ ശക്തമായ നിലപാടുകളാണ് പാർട്ടി ഇതിനു മുമ്പ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വി എസിന്റെ കത്ത്. പി.കെ ശശിക്കെതിരായ പരാതിയിലും വിട്ടുവീഴ്ച പാടില്ല. ശക്തമായ നടപടിയെടുക്കണം. പരാതികളിൽ വിട്ടുവീഴ്ചയുണ്ടായാൽ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കത്തിൽ പറയുന്നു. ഷൊർണൂർ നിയോജക മണ്ഡലത്തിൽ സി പി എം കാൽനട ജാഥയുടെ ക്യാപ്റ്റനായി ശശിയെ ചുമതലപ്പെടുത്തിയതിലും വി.എസ് അതൃപതി അറിയിച്ചു. ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തെ സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.
advertisement
പികെ ശശി: സംസ്ഥാനകമ്മിറ്റി യോഗം കമ്മീഷൻ റിപ്പോർട്ട് ചര്‍ച്ച ചെയ്തേക്കും
ശശിക്കെതിരായ ലൈംഗിക അതിക്രമ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കാട്ടി പരാതിക്കാരിയും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. പരാതി പിൻവലിക്കാൻ പാർട്ടി നേതാക്കൾ സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു നേരത്തെ അറിയിച്ചത്. വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പി ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതിയിൽ പാർട്ടി അന്വേഷണം പൂർത്തിയായിട്ടും ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വി.എസ് വീണ്ടും കത്തയച്ചത്.