പികെ ശശി: സംസ്ഥാനകമ്മിറ്റി യോഗം കമ്മീഷൻ റിപ്പോർട്ട് ചര്‍ച്ച ചെയ്തേക്കും

Last Updated:
തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരായ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തേക്കും. ഡിവൈഎഫ് വനിതാനേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, പികെ ശശിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഗൂഢാലോചന ആരോപിച്ച് പികെ ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും.
ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പാലക്കാടുള്ള ഡിവൈഎഫ്ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതന്വേഷിക്കാൻ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടി യുണ്ടായില്ല. ഇതേതുടർന്ന് യുവതി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരിന്നു.
മാത്രമല്ല 27ന് നിയമസഭ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം വിഷയം കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് സൂചന. സഭ തുടങ്ങുന്നതിന് മുമ്പ് വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്നാല്‍ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. പികെ ശശി നയിക്കുന്ന കാൽനട പ്രചാരണ ജാഥ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ നടപടിയെടുക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
advertisement
നടപടിയെടുക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ബ്രാഞ്ചിലേക്കോ, ലോക്കൽ കമ്മിറ്റിയിലേക്കോ തരം താഴ്ത്തിത്തിയേക്കാനാണ് സാധ്യത. എംഎൽഎ ആയത് കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കില്ല. രാവിലെ സെക്രട്ടറിയേറ്റ് ചേര്‍ന്ന ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. യുവതി കൊടുത്ത പരാതി പുറത്ത് വന്നതില്‍ ഗൂഡാലോലന ആരോപിച്ച് ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ശബരിമല വിഷയവും കെടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പികെ ശശി: സംസ്ഥാനകമ്മിറ്റി യോഗം കമ്മീഷൻ റിപ്പോർട്ട് ചര്‍ച്ച ചെയ്തേക്കും
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement