എന്നാല്‍ രാഷ്ട്രീയ കൊലയല്ല ഇതെന്നും വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് സിപിഎമ്മിനെതിരെ ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. 'പണ്ടത്തേപ്പോലെയല്ല, ഇപ്പോഴത്തെ സോഷ്യല്‍ മീഡിയക്കാലത്ത് കൊലപാതകപ്പാര്‍ട്ടിയുടെ ഇത്തരം കപട പ്രചരണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ.' വെന്നും ബല്‍റാം പറഞ്ഞു.
എന്നാല്‍ ചിതറയിലേത് രാഷ്ടരീയ കൊലപാതകം തന്നെയാണെന്നാണ് സിപിഎം പറയുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
advertisement
ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ ഗ്രാമപഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ബഷീറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും.