കൊല്ലത്തെ CPM പ്രവര്‍ത്തകന്റെ കൊലപാതകം: പിടിയിലായ കോണ്‍ഗ്രസ് അംഗത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Last Updated:

കോൺഗ്രസിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് എൽഡിഎഫ് ആരോപണം

കൊല്ലം : ചിതറയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവർത്തകൻ ഷാജഹാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചിതറ വളവുപച്ച സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബഷീറിന്റെ വീട്ടിലെത്തി ഷാജഹാൻ അക്രമം നടത്തിയത്. വളവുപച്ച നിവാസി തന്നെയായ ബഷീർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കൃത്യം നടന്ന് അൽപസമയത്തിനകം തന്നെ ഷാജഹാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Also Read-കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കോൺഗ്രസിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് എൽഡിഎഫ് ആരോപണം. ബഷീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചിതറ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ബഷീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കൊല്ലത്തെ CPM പ്രവര്‍ത്തകന്റെ കൊലപാതകം: പിടിയിലായ കോണ്‍ഗ്രസ് അംഗത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement